KeralaLatest NewsIndia

തന്ത്രിക്ക് പണം നല്‍കി താൻ ശബരിമല ദര്‍ശനം നടത്തിയിട്ടില്ലെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്

തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ലക്ഷ്മി രാജീവ്

തന്ത്രിക്ക് പണം നല്‍കി ശബരിമല ദര്‍ശനം നടത്തിയിട്ടില്ലെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തന്ത്രിക്ക് ദക്ഷിണയാണ് നല്‍കിയത്. തന്ത്രി പണം ആവശ്യപ്പെട്ടിട്ടില്ല . പണം നല്‍കിയത് ദര്‍ശനത്തിന് വേണ്ടിയല്ല. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ലക്ഷ്മി രാജീവ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. താന്‍ ശബരിമലയില്‍ പോയ സംഭവത്തില്‍ തന്ത്രിക്ക് ബന്ധമില്ല. കൈക്കൂലി കൊടുത്താല്‍ ശബരിമലയില്‍ പോകാന്‍ കഴിയില്ല. ഞാൻ ആകെ രണ്ടുമിനിറ്റ് മാത്രമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.

അദ്ദേഹം എന്റെ ജാതകം നോക്കി എനിക്ക് പുത്ര ഭാഗ്യമുണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. മകനുമായി മല ചവിട്ടാനും അദ്ദേഹം ഉപദേശിച്ചിരുന്നു. അല്ലാതെ ഞാൻ മലചവിട്ടിയതുമായി തന്ത്രിക്ക് ബന്ധമില്ല. കൈക്കൂലി നല്‍കിയാല്‍ എങ്ങനെയാണ് മലയുടെ മുകളില്‍ പൂജ ചെയ്യുന്ന തന്ത്രി ദര്‍ശനത്തിന് കൊണ്ടുപോകുന്നതെന്നും ലക്ഷ്മി രാജീവ് ചോദിച്ചു.തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ വികൃതമാക്കുകയായിരുന്നു. ശബരിമല വിഷയം കേരളത്തിന്റെ ഭാവി ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ആഘാതമുണ്ടാക്കിയിട്ടുണ്ട്.

ജാതീയത, വര്‍ഗ്ഗീയത, ചരിത്രം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയിലൊക്കെ അത് തെറ്റിദ്ധാരണയുണ്ടാക്കി. സ്ത്രീകള്‍ കയറിയാല്‍ ശബരിമല നടയടക്കുമെന്ന് തന്ത്രി പറഞ്ഞത് തെറ്റാണ്. തന്ത്രിയെന്ന വ്യക്തിയെയല്ല, നിലപാടിനെയാണ് എതിര്‍ത്തത്. ധാരാളം സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. പണ്ടത്തെ പത്തനംതിട്ട കളക്ടർ ആയിരുന്ന വത്സലകുമാരി മാഡം നാൽപ്പത് വയസ്സിൽ കയറിയിട്ടുണ്ടെന്നു അവർ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമാനടി കയറിയിട്ടുണ്ട്, മേൽശാന്തിയുടെ മകൾ കയറി. അതുപോലെ സ്ത്രീകള്‍ കയറിയാല്‍ ശബരിമലയില്‍ ഒന്നും സംഭവിക്കില്ല എന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button