Nattuvartha

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് കഞ്ചാവ് നൽകി പീഡനം; ആറുപേർ പോലീസ് പിടിയിൽ

പലപ്പോഴായി ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് കഞ്ചാവ് നൽകി പീഡനം, കഞ്ചാവ് നല്‍കി ആണ്‍കുട്ടികളെ ലൈംഗിക പീഡനത്തനിരയാക്കിയ ആറു പേര്‍ അറസ്റ്റില്‍. തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45), സിദ്ദീഖ് (46), മുഹമ്മദ് സുഹൈല്‍ (28) അബ്ദുള്‍ സലാം (44) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കല്‍പ്പകഞ്ചേരി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ പോക്സോ ചുമത്തി.

ഇത്തരത്തിൽ ഈ സംഘം പലപ്പോഴായി ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. കഞ്ചാവിന് പുറമേ പണവും മറ്റും നല്‍കിയാണ് ഇവര്‍ കുട്ടികളെ വശീകരിച്ചത്. വീടുകളിലും തോട്ടങ്ങളിലും വച്ചായിരുന്നു ഇവർ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.

പീ‍‍ന കേസിൽ പ്രതികളെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 16 കേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെത്തുടർന്ന് കല്പകഞ്ചേരി സി.ഐ. കെ. പ്രേംകുമാർ, എസ്.ഐ. എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button