Latest NewsUAEGulf

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ : ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ഷാര്‍ജ : പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ ജീവിതസാഹചര്യങ്ങളെ കുറിച്ച് മന്ത്രാലയത്തിന്റെ സര്‍വേ. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 17,500 ദിര്‍ഹമാണ് മന്ത്രാലയം ശമ്പളമായി നല്‍കുന്നത്. ഇത്രയും ശമ്പളം കൊണ്ട് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണോ എന്നറിയാന്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയാണ് സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

വരുമാനത്തിനനുസരിച്ചാണോ ചെലവ് എന്നറിയാനാണ് പ്രധാനമായും സര്‍വേ നടത്തുന്നത്. ഇത്രയും തുകകൊണ്ട് മോശം ജീവിതനിലവാരമാണ് നയിക്കുന്നതെങ്കില്‍ 17,500 ദിര്‍ഹത്തില്‍ നിന്ന് 20,000 ആക്കി ഉയര്‍ത്താനാണ് മന്ത്രാലയ തീരുമാനം. ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വദേശികളും വിദേശികളുമായി 14,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button