Latest NewsElection NewsIndiaElection 2019

രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ വിമർശനവുമായി സ്മൃതി ഇറാനി

അമേഠി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്കെതിരെ വിമർശനവുമായി സ്മൃതി ഇറാനി. റോഡ് ഷോ നടത്താൻ രാഹുലിന് സമയമുണ്ട്. എന്നാൽ, ജനങ്ങൾക്കായി ചെലവഴിക്കാൻ സമയമില്ലെന്നും അമേഠിയിലെ ജനങ്ങളോട് രാഹുലിന് ബഹുമാനമില്ലെന്നും സ്മൃതി ഇറാനി വിമർശിച്ചു.

സിറ്റിങ്ങ് സീറ്റായ  ഉത്തര്‍പ്രദേശിലെ അമേഠിയിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് പിന്നാലെയായിരുന്നു സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം രാഹുൽ ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തിയത്. എതിര്‍സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാളെയായിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button