Latest NewsBusiness

ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : നഷ്ടത്തിൽ തുടങ്ങി നഷ്ടത്തിൽ തന്നെ അവസാനിച്ച് ഓഹരിവിപണി. സെന്‍സെക്‌സ് 353.87 പോയിന്റ് താഴ്ന്നു 38585.35ലും നിഫ്റ്റി 88.40 പോയന്റ് താഴ്ന്ന് 11583.60ലുമാണ് വ്യാപാരം വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1369 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. ബാങ്ക്, ലോഹം, ഐടി, ഇന്‍ഫ്ര, ഊര്‍ജം, എഫ്എംസിജി തുടങ്ങിയ സെക്ടറുകളാണ് നഷ്ടത്തിലായത്.

ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ടിസിഎസ്, യുപിഎല്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close