Latest NewsIndia

റോബോട്ടിന്റെ സഹായത്തോടെ നീക്കം ചെയ്‌തത്‌ 22 സെ.മീ നീളമുള്ള മൂത്രക്കല്ല്

ഡല്‍ഹി: 22 സെന്റി മീറ്റര്‍ നീളമുള്ള മൂത്രക്കല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് റോബോട്ടിന്റെ സഹായത്തോടെ. മാർച്ച് 23 നാണ് സംഭവം. റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മൂത്രക്കല്ലാണ് ഡല്‍ഹി ശ്രീ ഗംഗാറാം ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ഉത്തര്‍പ്രദേശിലെ സഹാരണ്‍പുര്‍ സ്വദേശിനിയായ നതാശയുടെ ശരീരത്തില്‍നിന്നാണ് മൂത്രക്കല്ല് പുറത്തെടുത്തത്. നാല് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കല്ല് നീക്കം ചെയ്‌തത്‌.

ഡാ വിന്‍സി’ എന്ന റോബോട്ടിന്റെ സഹായത്തോടെ ഒറ്റ ശസ്ത്രക്രിയയില്‍ തന്നെ കല്ലിന്റെ മുഴുവന്‍ ഭാഗവും നീക്കം ചെയ്യാനായിയെന്നും അല്ലാത്ത പക്ഷം പല ഘട്ടങ്ങളായി ശസ്ത്രക്രിയ നടത്തേണ്ടി വന്നേനെയെന്നും ഡോ. സച്ചിന്‍ കഠൂരിയ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button