Latest NewsNewsLife StyleHealth & Fitness

സത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ കാരണങ്ങളറിയാം

സത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധയുടെ മുഖ്യ കാരണം സാധാരണ മലാശയ ഭാഗങ്ങളിൽ കണ്ട് വരുന്ന ‘ഇകോളി’ എന്ന ബാക്ടീരിയയാണ്. കൂടാതെ, സ്ത്രീകൾ പലരും മൂത്രം വളരെ സമയം പിടിച്ച് നിർത്തുന്നവരാണ്. വളരെ നേരം മൂത്രം കെട്ടി നിൽക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കൂട്ടും.

പുരുഷന്മാരിലാകട്ടെ നിയന്ത്രണാതീതമായ പ്രമേഹം, പ്രോസ്ട്രസ് ഗ്രന്ഥിയിലെ അണുബാധ, മൂത്രാശയ കല്ലുകൾ എന്നിവയാണ് മൂത്രാശയ അണുബാധയ്ക്ക് പ്രധാന കാരണങ്ങൾ.

Read Also : ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് അടുത്ത് ചന്ദ്രയാൻ 3: ഡീബൂസ്റ്റിംഗ് പൂർത്തിയാക്കി

ലക്ഷണങ്ങൾ

മൂത്രമൊഴിക്കുമ്പോൾ ഉണ്ടാക്കുന്ന കടച്ചിൽ / വേദന / ചുട്ടു നീറ്റൽ ഇവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടെ കൂടെ മൂത്രമൊഴിക്കാൻ തോന്നുക. മൂത്രം തുള്ളിയായി വളരെ കുറച്ച് മാത്രം പോവുകയും ചെയ്യുക.

നാഭി പ്രദേശത്ത് വേദന അനുഭവപ്പെടുക. മൂത്രത്തിൽ പഴുപ്പ് പോലെ/കലങ്ങിയ പോലെ കാണപ്പെടുക. മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുക. നേരിയ പനി / മൂത്രത്തിന് ദുർഗന്ധം ഉണ്ടാവുക / മൂത്രനാളിയിൽ പുകച്ചിൽ തുടങ്ങിയവ അനുഭവപ്പെടുക.

മൂത്ര പരിശോധനയിൽ തന്നെ അണുബാധ കണ്ടെത്താം.’ യൂറിൻ റുട്ടീൻ എക്സാമിനേഷൻ’. ഇതാണ് അണുബാധ കണ്ടെത്തുന്നതിന് ചെയ്യുന്ന പ്രാഥമിക പരിശോധന. കുട്ടികളിൽ കൂടെ കൂടെ മൂത്രാശയ അണുബാധ ഉണ്ടാകുന്നുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

മൂത്രനാളിയിലോ മറ്റോ രചനാപരമോ ക്രിയാപരമോ ആയ തകരാറുകൾ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ വൃക്കകളെ ഇത് സാരമായി ബാധിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button