Devotional

ചന്ദ്രദോഷം അകറ്റാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചന്ദ്രന്‍ ജാതകത്തില്‍ ദുര്‍ബലനായ വ്യക്‌തിയുടെ പ്രഥമ ലക്ഷണം മനഃസ്‌ഥിരത ഇല്ലായ്‌മയാണ്‌.അകാരണ ഭയം, അകാരണ വിഷാദം, പെട്ടെന്ന്‌ വികാരാധീനനാകുക, അഭിപ്രായ സ്‌ഥിരത ഇല്ലായ്‌മ മുതലായവയും ഉണ്ടാകും.കഫസംബന്ധമായ അസുഖങ്ങള്‍, ആസ്‌ത്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍, നീര്‍ദോഷം, സ്‌ത്രീകള്‍ക്ക്‌ ആര്‍ത്തവ സംബന്ധമായോ, ഗര്‍ഭാശയ സംബന്ധമായോ ഉള്ള രോഗങ്ങള്‍ എന്നിവ ഇത്തരക്കാരെ വേഗം ബാധിക്കും.ചന്ദ്രന്റെ ദശാപഹാര കാലങ്ങളില്‍ ഇവ വളരെ വര്‍ദ്ധിക്കുന്നതായി കണ്ടുവരുന്നു. പൊതുവില്‍ ഇവര്‍ക്ക്‌ ചന്ദ്രദശാകാലം ക്ലേശം നിറഞ്ഞതായിരിക്കും. തിങ്കളാഴ്‌ച വ്രതം അനുഷ്‌ഠിക്കണം. അന്നേ ദിവസം ശുഭ്രവസ്‌ത്രം ധരിച്ച്‌, ഭുവനേശ്വരീ ക്ഷേത്ര ദര്‍ശനം നടത്തി വെളുത്ത പട്ട്‌ സമര്‍പ്പിക്കുക.ചന്ദ്ര ഗായത്രി, ചന്ദ്ര സ്‌തോത്രങ്ങള്‍ എന്നിവ ജപിക്കുന്നതും സാധുക്കള്‍ക്ക്‌ അന്നദാനം നടത്തുന്നതും ഒക്കെ ചന്ദ്രദോഷശാന്തിക്ക്‌ സഹായകമാണ്‌. തിങ്കളാഴ്‌ചകളില്‍ പശുക്കള്‍ക്ക്‌ കഞ്ഞി കൊടുക്കുന്നതും ഉത്തമമാണ്‌. ചന്ദ്രന്റെ ദേവത ദുര്‍ഗയാണ്‌. അതിനാല്‍ ദുര്‍ഗാപൂജ, ദുര്‍ഗാസ്‌തുതി, ദേവീ ഭാഗവത പാരായണം, ദുര്‍ഗാക്ഷേത്ര ദര്‍ശനം എന്നിവ ചന്ദ്രദോഷം അകലാന്‍ വളരെ സഹായകരമാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button