KeralaLatest News

കൊച്ചി ബ്യൂട്ടിപാർലർ വെടിവെപ്പ് കേസ് : രണ്ടുപേര്‍ പിടിയിൽ

എറണാകുളം : കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിന് നേരെ വെടിയുതിർത്ത രണ്ടു പേര്‍ പിടിയിൽ. എറണാകുളം സ്വദേശികളായ ബിലാലും,വിപിനും, ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ഉള്ളത്. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇവരില്‍ നിന്നും കണ്ടെടുത്തു. . ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

കാസർഗോഡിലുള്ള സംഘമാണ് ഇവർക്ക് ക്വട്ടേഷൻ നൽകിയത്. ഈ സംഘത്തിന് രവി പൂജാരിയുമായും പെരുമ്പാവൂർ ഗുണ്ടാ സംഘവുമായും ബന്ധമുണ്ടെന്നും, കൊല്ലത്തു നിന്നുള്ള ഒരു ഡോക്ടറിനും കൃത്യത്തിൽ പങ്കുണ്ടെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button