Latest NewsElection NewsIndiaElection 2019

നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചുവെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: ബിജെപി മുത്തലാഖ് നിരോധിച്ചുകൊണ്ട് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും മുത്തലാഖ് നിരോധനത്തിലൂടെയാണ് മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിന് പിന്നിലെന്നും യോഗി പറഞ്ഞു.

മുസ്ലീം സ്ത്രീകള്‍ മുത്തലാഖിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുകയായിരുന്നു. നൂറ്റാണ്ടുകളായുള്ള ചൂഷണത്തില്‍ നിന്നും മുസ്ലീം സഹോദരിമാരെ ഞങ്ങള്‍ മോചിപ്പിച്ചു. മുസ്ലീം സ്ത്രീകള്‍ നിങ്ങളുടെ യഥാര്‍ത്ഥ സഹോദരന്മാരെ മനസിലാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് ഗ്രീന്‍ വൈറസ് ബാധിച്ചിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button