Election NewsLatest NewsIndia

വോട്ടെടുപ്പിനിടെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലേറ്: സൈനിക വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു

വ്യാ​ഴാ​ഴ്ച കു​പ്‌​വാ​ര‍​യി​ലെ ഹ​ന്ദ്വാ​ര​യി​ലെ മ​ണ്ഡി​ഗാ​വി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നു ​ശേഷ​മാ​ണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്

ശ്രീ​ന​ഗ​ർ:രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പിനിടെ പരക്കെ സംഘര്‍ഷം. ജ​മ്മു​കാ​ഷ്മീ​രി​ല്‍ കു​പ്‌​വാ​ര​യി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ പോ​ളിം​ഗ് ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധകാര്‍ക്കു നേരെ സുരക്ഷാ സൈന്യം വെടിവെയ്പ്പ് നടത്തി. വെടിവെയ്പ്പില്‍ ഒ​രാ​ൾ മ​രി​ച്ചു. മൂന്ന്‌ പേ​ർ​ക്ക് പ​രി​ക്കേ​റ്റിട്ടുണ്ട്.

വ്യാ​ഴാ​ഴ്ച കു​പ്‌​വാ​ര‍​യി​ലെ ഹ​ന്ദ്വാ​ര​യി​ലെ മ​ണ്ഡി​ഗാ​വി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഘ​ട്ട​വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നു ​ശേഷ​മാ​ണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പോ​ളിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെടിവെയ്പ്പ് നടത്തുകയായിരുന്നു.

അതേസമയം ആന്ധപ്രദേശിലും വോട്ടിംഗിനിടെ വ്യാപക സംഘര്‍ഷം ഉണ്ടായി. ടിഡിപി- വൈആര്‍എസ് കോണ്‍ഗ്രസ് തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button