Latest NewsKerala

ബിജു രാധാകൃഷ്ണന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിധി

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ സോളാര്‍ പ്രതി ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനേയും വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. വിചാരണ  കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.  ജീവപര്യന്തം തടവിനാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ ന​ൽ​കി​യ അ​പ്പീലി​ലാ​ണ് ന​ട​പ​ടി. ത​നി​ക്കെ​തി​രാ​യ കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ബി​ജു​വി​ന്‍റെ വാ​ദം ഡി​വി​ഷ​ൻ ബെ​ഞ്ച് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന് ബി​ജു​വി​നെ​തി​രേ കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button