Latest NewsNattuvartha

വയോധികയുടെ രണ്ടരപ്പവന്‍ മാല മോഷ്ടിച്ചു; കവര്‍ച്ച നടത്തിയതിങ്ങനെ

ചേര്‍ത്തല: വയോധികയുടെ രണ്ടരപ്പവന്‍ മാല ബൈക്കിലെത്തിയ ആള്‍ കവര്‍ന്നു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചെങ്ങണ്ട വളവിനുസമീപം, ചെങ്ങണ്ടപ്പറമ്പില്‍ ഗോമതിയുടെ (63) മാലയാണ് കവര്‍ന്നത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ചെങ്ങണ്ട വളവിന് സമീപം ഇടറോഡിലായിരുന്നു സംഭവം. വീട്ടില്‍നിന്ന് സമീപത്തെ കടയിലേക്ക് നടന്ന് പോവുകയായിരുന്നു ഇവര്‍. ബൈക്കിലെത്തിയയാള്‍ വണ്ടി നിര്‍ത്തി രാജീവ് എന്നയാളുടെ വീട് തിരക്കി. മറുപടി കൊടുക്കുന്നതിനിടയിലാണ് ഇയാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നത്. ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ഈ സമയത്ത് മറ്റാരും റോഡിലും പരിസരത്തും ഉണ്ടായിരുന്നില്ല. ചേര്‍ത്തല സി ഐ. പി.ശ്രീകുമാര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button