Jobs & VacanciesLatest NewsEducation & Career

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ വിവിധ തസ്‌തികകളിലേക്കുള്ള കംബൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്‌റ്റ്‌ 2019 പരീക്ഷക്കായുള്ള അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. .ജിയോളജിസ്‌റ്റ്, ജിയോ ഫിസിസ്‌റ്റ്, കെമിസ്‌റ്റ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 106 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം. ഓൺലൈൻ അപേക്ഷ പിൻവലിക്കാനും ഇത്തവണ അവസരമുണ്ട്.

എഴുത്തുപരീക്ഷ, ഇന്റർവ്യൂ/ പഴ്സനാലിറ്റി ടെസ്റ്റ് എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജൂൺ 28 മുതൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ നടക്കും തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷ കേന്ദ്രം.

വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : UPSC

അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : ഏപ്രിൽ 16

ഏപ്രിൽ 23 മുതൽ 30 വരെ അപേക്ഷ പിൻവലിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button