Latest NewsUAEGulf

സുമി ശ്രീലാലിനും ധീരജ് ലാലിനും നവയുഗം യാത്രയയപ്പ് നൽകി

ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം കുടുംബവേദി സെക്രട്ടറി സുമി ശ്രീലാലിനും, ബാലവേദി ജോയിന്റ് സെക്രട്ടറി ധീരജ് ലാലിനും നവയുഗം സാംസ്ക്കാരികവേദി യാത്രയയപ്പ് നൽകി. ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറി ദാസൻ രാഘവൻ ഉത്‌ഘാടനം ചെയ്തു. നവയുഗം രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രനേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഷിബുകുമാർ, ഉണ്ണി പൂച്ചെടിയൽ, അരുൺ ചാത്തന്നൂർ, സനു മഠത്തിൽ, മണിക്കുട്ടൻ, അനീഷ കലാം, കവയിത്രി സോഫി ഷാജഹാൻ, നവയുഗം നേതാക്കളായ ബിനുകുഞ്ഞു, ശരണ്യ ഷിബു, നിസാം കൊല്ലം, സതീഷ്‌ ചന്ദ്രന്‍, രഘു, സിജു കായംകുളം എന്നിവർ ആശംസപ്രസംഗം നടത്തി. ശ്രീകുമാർ വെള്ളല്ലൂർ സ്വാഗതവും, മീനു അരുൺ നന്ദിയും പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റിയ്ക്ക് വേണ്ടി ജനറൽ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ സുമി ശ്രീലാലിനുള്ള ഉപഹാരം കൈമാറി. വിവിധ മേഖല, സംഘടനാ കമ്മിറ്റികൾക്ക് വേണ്ടി ശ്രീകുമാർ വെള്ളല്ലൂർ, ബിജു വർക്കി, ഷിബുകുമാർ, മിനി ഷാജി, സാജൻ കണിയാപുരം, ശരണ്യ ഷിബു, നിസാം കൊല്ലം, തമ്പാൻ നടരാജൻ, മഞ്ജു അശോക്, ബിജു മുണ്ടക്കയം, മാളവിക, അബ്ദുൾ സലാം, ഷൈമ ലൂയിസ്, കോശി തരകന്‍, എന്നിവർ സുമി ശ്രീലാലിനും ധീരജ് ലാലിനും ഉപഹാരങ്ങൾ കൈമാറി.

പത്തനംതിട്ട വള്ളിക്കോട് സ്വദേശിനിയായ സുമി ശ്രീലാൽ ഭർത്താവും നവയുഗം കേന്ദ്രകമ്മിറ്റിഅംഗവുമായ ശ്രീലാലും, രണ്ടു ആണ്മക്കളുമൊത്ത് പത്തു വർഷത്തിലധികമായി സൗദിയിൽ പ്രവാസിയാണ്. മികച്ച പ്രസംഗികയും, എഴുത്തുകാരിയുമായ സുമി ശ്രീലാൽ സൗദിയുടെ കിഴക്കൻ പ്രവിശ്യകളിലെ സാമൂഹിക സാംസ്ക്കാരികമേഖലകളിൽ സുപരിചിതയാണ്. നവയുഗം കേന്ദ്രകമ്മിറ്റി അംഗം, വായനവേദി ലൈബ്രെറിയൻ, വനിതാവേദി ജോയിന്റ് സെക്രെട്ടറി, കുടുംബവേദി സെക്രട്ടറി, എന്നീ നിലകളിൽ സംഘടനാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. കുട്ടികളുടെ ഉന്നതവിദ്യാഭാസആവശ്യാർത്ഥമാണ് പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button