NattuvarthaLatest News

പരീക്ഷാ ഹാളില്‍ നിന്ന് ഇവള്‍ നേരെ പോയത് കതിര്‍മണ്ഡപത്തിലേക്ക്

പേരാമ്പ്ര: പരീക്ഷാ ഹാളില്‍ നിന്ന് ഈ പെണ്‍കുട്ടി നേരെ പോയത് കതിര്‍മണ്ഡപത്തിലേക്കായിരുന്നു. കൊയിലാണ്ടി ചേലിയയിലെ സുമേധയാണ് പേരാമ്പ്രയിലെ ബി.എഡ്. പരീക്ഷഹാളിലേക്ക് വധുവായി അണിഞ്ഞൊരുങ്ങി എത്തിയത്. വിവാഹനാളില്‍ത്തന്നെ ബി.എഡ്. പരീക്ഷയുമെത്തിയതോടെയാണ് പരീക്ഷയെഴുതി കതിര്‍മണ്ഡപത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.30 വരെയായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ്. നാലാംസെമസ്റ്റര്‍ പരീക്ഷ പേരാമ്പ്രയിലെ മദര്‍ തെരേസ ബി.എഡ്. കോളേജ് അവസാനവര്‍ഷ ഫിസിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് സുമേധ. പരീക്ഷയെഴുതിക്കഴിഞ്ഞയുടന്‍ ബന്ധുക്കള്‍ക്കൊപ്പം സുമേധ കതിര്‍മണ്ഡപത്തിലേക്ക് പോവുകയായിരുന്നു. ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ വരന്‍ കൊയിലാണ്ടി പെരുവട്ടൂര്‍ ശ്രീഹരിയില്‍ ഡോ. ജഗദീപ് താലിചാര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button