KeralaLatest News

ചിറ്റാറിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്ലസ് വിദ്യാര്‍ത്തയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ ഏഴിന് വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്കു പോയ ആല്‍ഫിനെ അടുത്ത ദിവസം ദുരൂഹ സാഹചര്യത്തില്‍ പമ്പയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചിറ്റാര്‍ പാത്താനത്ത് വീട്ടില്‍ സ്റ്റീഫന്റെ മകനായ ആല്‍ഫിന്‍ വടശേരിക്കര ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ആല്‍ഫിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അടുത്തിടെ ബൈക്കപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലും തുടര്‍ന്ന് നദിക്കരയിലും ആല്‍ഫിന്‍ എത്തിയിരുന്നെന്ന് മനസ്സിലാക്കിയിരുന്നു. പിന്നീടുള്ള തിരച്ചലിലാണ് നദിയില്‍ നിന്ന് ആല്‍ഫിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കാട്ടില്‍ നിന്നും ആല്‍ഫിന്റെ സ്‌കൂള്‍ ബാഗും ലഭിച്ചിരുന്നു. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്ന് കാട്ടി ആല്‍ഫിന്റെ മാതാവ് സ്മിത ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

മരണത്തില്‍ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ക്രൈംബ്രാഞ്ച് സിഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയും ആല്‍ഫിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. കേസില്‍ ക്രെം ബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button