Latest NewsInternational

രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന

വത്തിക്കാന്‍ സിറ്റി: രാഷ്ട്രീയനേതാക്കളുടെ കാലില്‍വീണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉള്ളംതൊടുന്ന സമാധാനാഭ്യര്‍ഥന,. തെക്കന്‍ സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ കാലില്‍ തൊട്ടുവന്ദിച്ചാണ് ഫ്രാന്‍സിസിസ് മാര്‍പാപ്പ സമാധാമ അഭ്യര്‍ത്ഥന നടത്തിയത്

”ഒരു സഹോദരന്‍ എന്ന നിലയിലാണ് നിങ്ങളോട് സമാധാനം നിലനിര്‍ത്തണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. എന്റെ ഹൃദയംകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. നമുക്ക് മുന്നോട്ടുപോകാം” -അവിചാരിതമായി കാലില്‍വീണ് പാദം ചുംബിച്ച് മാര്‍പാപ്പ പറഞ്ഞപ്പോള്‍ നേതാക്കളും ചുറ്റുംകൂടിയവരും സ്തബ്ധരായി.

കടുത്ത മുട്ടുവേദനയുള്ള 82-കാരനായ മാര്‍പാപ്പ ഏറെ ബുദ്ധിമുട്ടിയാണ് നേതാക്കള്‍ക്കുമുന്നില്‍ മുട്ടുകുത്തിയത്. സഹായികളാണ് അദ്ദേഹത്തെ തിരികെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്. ആഭ്യന്തരസംഘര്‍ഷത്തിന്റെ പിടിയിലായ തെക്കന്‍ സുഡാനില്‍ വത്തിക്കാന്റെ മുന്‍കൈയില്‍ സമാധാനശ്രമങ്ങള്‍ നടക്കുകയാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്ന പ്രസിഡന്റ് സല്‍വ കീര്‍, വിമതനേതാവ് റെയ്ക് മാച്ചര്‍ എന്നിവരും മൂന്ന് വൈസ് പ്രസിഡന്റുമാരുമാണ് വത്തിക്കാനില്‍ ചര്‍ച്ചയ്‌ക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button