CinemaNewsEntertainment

കുമ്പളങ്ങി നൈറ്റ്സിലെ സിമിമോളും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്നു

 

കുമ്പളങ്ങി നെറ്റ്‌സിലെ സിനിമോള്‍ ഇനി വിനയ് ഫോര്‍ട്ടിന്റെ നായികയാവുന്നു. മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും തിയേറ്ററില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ സിനിമോളുടെ ഡയലോഗിന് തിയേറ്ററില്‍ നിറഞ്ഞ കയ്യടിയായിരുന്നു. ഏത് ടൈപ്പ് ചേട്ടനാണെങ്കിലും ബേബിമോളെ ഡീ പോടീ വിളിക്കരുത്… ഈ ഒറ്റ ഡയലോഗില്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി സിനിമോള്‍ എന്ന ഗ്രേസ് ആന്റണി.

ഫേസ്ബുക്കിലൂടെയാണ് വിനയ് ഫോര്‍ട്ട് തന്റെ നായികയായി ഗ്രേസ് എത്തുന്ന വിവരം ആരാധകരെ അറിയിച്ചത്. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ഗ്രേസ്, കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടില്ല.

സുഡാനി ഫ്രം നൈജീരിയയാണ് ഈ ബാനറില്‍ സമീറും ഷൈജുവും ആദ്യം നിര്‍മ്മിച്ചത്. രണ്ടാമത്തെ സിനിമയില്‍ മൂന്നു നായികമാരാണ്. മറ്റുള്ളവരെ നിശ്ചയിട്ടില്ല. ചിത്രീകരണം ഉടന്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button