Latest NewsNews

മധുരരാജയെ നെഞ്ചിലേറ്റിയവരോട് താരത്തിന് പറയാനുള്ളത്

തിയറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ പ്രദര്‍ശനം തുടരുമ്പോള്‍ താരത്തിന്റെ പ്രതികരണമെത്തി. എല്ലാവര്‍ക്കും നന്ദിയെന്നാണ് മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന്‍രെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇങ്ങനെയൊരു സിനിമ സമ്മാനിച്ചതിന് അദ്ദേഹത്തിന് നന്ദി അറിയിച്ചും ആരാധകരെത്തിയിരുന്നു.

രാജയുടെ രണ്ടാമത്തെ വരവ് ചില്ലറയായിരുന്നില്ലെന്നും പ്രേക്ഷകരെ രസിപ്പിക്കാനുള്ള ചേരുവകളെല്ലാം ചിത്രത്തിലുണ്ടെന്നും പ്രേക്ഷകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ആഘോഷചിത്രമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ മധുരരാജയെ കുറിച്ച് പറയുന്നത്. പൂര്‍ണമായും അവധിക്കാല ചിത്രം. യുവാക്കള്‍ക്കൊപ്പം കുടുംബ പ്രേക്ഷകര്‍ക്ക് കൂടി കാണാവുന്ന ചിത്രം എന്നിങ്ങനെയാണ് ആരാധകരുടെ പ്രതികരണം. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ച് ആഘോഷിക്കാനുള്ള ചേരുവകളെല്ലാം മമ്മൂട്ടി-വൈശാഖ് കോംപോയില്‍ പിറന്ന ചിത്രത്തിലുണ്ട്.

https://www.facebook.com/Mammootty/photos/a.10152286205072774/10157201892817774/?type=3&__xts__%5B0%5D=68.ARDF06e7o0xBvekhw8T7vK-1SwVleG1owg0IVeJq0LeZDkDxI7ZzcY4uw7kLtSIAPKL8vLSyIo4_yBZ8e_5R2niML5O0xFDrO6MGsipzBwIwIoM6fdhABNDyOPhsT0Wpz1g0ZniG-8PfyaxPulVjkwOMRDWBedoNHDAUxzh4e1dc8tY2i8TEHiYcVngOBA8ATGHMOq9y-xT4hOOZv6BzQExBbqNEFURcr0ivlSbXyDXbUsIxTmofOIvlEPo5ROMd3zBLxqyLE2NGgHm__rrxqaHq3xVj56UkJN913qfb4TgujWRMUqW4VXL1iYqUmyhuWcLmfR0UJnjY8hiNONp2&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button