Latest NewsElection NewsIndiaElection 2019

‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഡോക്ടർ അംബേദ്കറെ ഓർമ്മ വരും ജയിച്ചാൽ സ്വന്തം പ്രതിമ ഉണ്ടാക്കും ‘ :മായാവതിക്കെതിരെ അമിത് ഷാ

അഞ്ച് വർഷത്തിനുള്ളിൽ അംബേദ്കറുടെ സ്മാരകം പണിതത് ബിജെപി സർക്കാരാണ്.

ഷാജഹാൻപുർ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് മായാവതി, ഭാരതരത്ന ഡോക്ടർ ബി ആർ അംബേദ്കറെ ഓർമ്മിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ.‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബഹൻജി അംബേദ്കർജിയെ ഓർമ്മിക്കുന്നു. അധികാരം കിട്ടിക്കഴിഞ്ഞാൽ അവർ അംബേദ്കറെ മറക്കുകയും സ്വന്തം പ്രതിമകൾ ഉണ്ടാക്കുകയും ചെയ്യുന്നു.’ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ അംബേദ്കറുടെ സ്മാരകം പണിതത് ബിജെപി സർക്കാരാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ത ങ്ങൾ ദളിതർക്കായി നിരവധി കാര്യങ്ങൾ ചെയ്തുവെന്നും .’ അദ്ദേഹം കൂട്ടിച്ചേർത്തു.ബി എസ് പിക്കും എസ് പിക്കും ശത്രുക്കളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ കഴിയില്ല. അത് ബിജെപിക്ക് മാത്രമാണ് സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അഴിമതിയിൽ മാത്രമാണ് കോൺഗ്രസ്സിന് താത്പര്യമെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തെ അവർ അവഗണിക്കുകയായിരുന്നെന്നും അമിത് ഷാ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button