KeralaLatest NewsElection News

കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോഴിക്കോട് : കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശബരിമലയും ആചാരാനുഷ്ഠാന സംരക്ഷണവും തന്നെയാണ് പ്രധാന തെരഞ്ഞെടുപ്പ് അജണ്ടയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കും. വിശ്വാസങ്ങളേയും പ്രമാണങ്ങളേയും തകര്‍ക്കാന്‍ ഗൂഢ ശ്രമം നടക്കുന്നതായും മോദി കുറ്റപ്പെടുത്തി.

അഴിമതിയും വികസനത്തിലെ പിന്നാക്കാവസ്ഥയിലും കേന്ദ്രീകരിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരെ മോദിയുടെ വിമര്‍ശനം. കേരളത്തിലെ ആചാരാനുഷ്ടാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കുമെന്നായിരുന്നു ശബരിമലയെ കുറിച്ചുള്ള പ്രഖ്യാപനം. കേരള സംസ്‌കാരത്തെ തകര്‍ക്കാര്‍ ആരേയും അനുവദിക്കില്ല. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം നടക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button