Election NewsKeralaLatest NewsElection 2019

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തില്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെത്തും.

പാലക്കാട്, കോട്ടയം, കൊല്ലം മണ്ഡലങ്ങളിലാണ് രാജ്‌നാഥ് സിംഗ് പ്രചാരണത്തിനെത്തുന്നത്. രാവിലെ കേരളത്തിലെത്തുന്ന അദ്ദേഹം ആദ്യം കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെവി സാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പങ്കെടുക്കുക. രാവിലെ 10 മണിക്ക് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയിലാണ് പരിപാടി നടക്കുക.

ഉച്ചയോടെ കോട്ടയത്ത് എത്തുന്ന രാജ്‌നാഥ് സിംഗ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിസി തോമസിന്റെ പ്രചാരണത്തില്‍ പങ്കെടുക്കും.വൈകുന്നേരം നാലുമണിക്ക് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി അദ്ദേഹം പാലക്കാടുമെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയും എത്തുന്നത്.കേന്ദ്ര നേതാക്കളെയെത്തിച്ച് പ്രചാരണത്തില്‍ മുന്‍പിലെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ.

shortlink

Related Articles

Post Your Comments

Related Articles


Back to top button