KeralaLatest NewsElection 2019

ലോക്‌സഭ തെരഞ്ഞെടുപ്പ് : സമൂഹമാധ്യമങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തില്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതലായും ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. ഇക്കാരണത്താല്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വോട്ടുപിടിത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവല്‍ക്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയാണ് നിരീക്ഷണം നടത്തുന്നത്.

അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്ക് പുറമേ ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, വെബ്സൈറ്റുകള്‍, എസ് എം എസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്റുകളും അസത്യ പ്രചാരണവും പാടില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button