Latest NewsInternational

സുഡാനിലെ ജനങ്ങള്‍ക്ക് വേണം കറതീര്‍ന്ന ഭരണം ; പ്രക്ഷോഭത്തില്‍ സെെനിക മേധാവിയും രാജി വെച്ചു

ഖാര്‍ത്തൂം:  ജനങ്ങള്‍ക്ക് ജനാധിപത്യം വേണമെന്നുളള അതിയായ നിശ്ചയദാര്‍‍ഢ്യത്തിന് അവസാനം സുഡാനിലെ ഏകാധിപത്യ ഭരണം അവര്‍തന്നെ വലിയ പ്രതിഷേധത്തിലൂടെ തടയിട്ടിരുന്നു. പ്രതിഷേധത്തില്‍ സുഡാന്‍ ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറംതളളിയിരുന്നു. ഏറെ നാളത്തെ ജനകീയ സമരങ്ങള്‍ക്കൊടുവിലാണ് ഏകധിപതിയായ ഒമര്‍ അല്‍ ബഷീറിനെ സൈനിക അട്ടിമറിയിലൂടെയാണ് ജനത പുറത്താക്കിയത്.

എന്നാല്‍ ഇപ്പോഴത്തെ സെെനിക മേധാവിയും ആഭ്യന്തര മന്ത്രിയുമായ അവാദ് ബിന്‍ ഔഫും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജി വെച്ചിരിക്കുന്നത്. സൈനിക മേധാവി അവാദ് ബഷീറിന്റെ വിശ്വസ്തനാണെന്നും, സൈന്യം ബഷീര്‍ ഭരണകൂടത്തിന്റെ ഭാഗം തന്നെയെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ സൈനിക കാര്യാലയത്തിനു മുന്നില്‍ വന്‍ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്നാണ് അവാദ് ബിന്‍ ഔഫ് രാജി വെച്ചത്. ലെഫ്റ്റനന്റ് ജനറല്‍ അബ്ദെല്‍ ഫത്താഹ് അബ്ദെല്‍റഹ്മാന്‍ ബുര്‍ഹാനെ തന്റെ ആഭ്യന്തര മന്ത്രിയായി അവാദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button