Latest NewsKerala

സൂര്യതാപം; കോഴിക്കോട് ജില്ലയില്‍ മാത്രം ഇതിനകം 190 പേര്‍ ചികിത്സതേടി

കോഴിക്കോട്: സൂര്യതാപം മൂലം ജില്ലയില്‍ നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം 7 പേര്‍ വെള്ളിയാഴ്ച ചികിത്സതേടി. ഇതോടെ ജില്ലയില്‍ മാത്രം ഇതുവരെ 190 പേര്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബേപ്പൂര്‍, പനങ്ങാട്, മേപ്പയ്യൂര്‍, മണിയൂര്‍, അഴിയൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സൂര്യാഘാത അപകട സാധ്യത ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക്3 മണി വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. നിര്‍ജലീകരണം തടയുന്നതിനായി കുടിവെള്ളം എപ്പോഴും കൈയ്യില്‍ കരുതുക. അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. അതീവ ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കേണ്ടതാണ് എന്നും മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button