KeralaLatest News

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സമയം നീട്ടി നല്‍കിയ ഉത്തരവ് : രാത്രി ആഘോഷമാക്കി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സമയം നീട്ടി നല്‍കിയ ഉത്തരവ്, രാത്രി ആഘോഷമാക്കി എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. തുല്യാവകാശം അനുവദിച്ച് സംസ്ഥാനത്തെ കോളജുകളിലെ വനിതാ ഹോസ്റ്റല്‍ പ്രവേശന സമയം രാത്രി 9.30 വരെയാക്കിയത് ആഘോഷിച്ച് തൃശൂര്‍ ഗവ.എന്‍ജിനീയറിങ് കോളജ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയ ശേഷമുള്ള രാത്രി വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ പടക്കം പൊട്ടിച്ചും പാട്ടുകള്‍ പാടിയും ആഘോഷിച്ചു.

രാത്രി ഹോസ്റ്റലിനു പുറത്തിറങ്ങിയായിരുന്നു നൂറിലധികം പെണ്‍കുട്ടികളുടെ ആഘോഷം. നീണ്ടുനിന്ന വിദ്യാര്‍ഥി സമരങ്ങള്‍ക്കൊടുവിലാണ് ഹോസ്റ്റല്‍ സമയം ദീര്‍ഘിപ്പിച്ചത്. തൃശൂര്‍ ഗവ.എന്‍ജി. കോളജ് യൂണിയന്റെ കൂടി കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമയം നീട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button