KeralaLatest NewsNews

ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല, 25 വയസിലാണ് പക്വത വരുന്നത്, ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കുള്ള സമയ നിയന്ത്രണം ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല. ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല. 25 വയസിലാണ് ആളുകള്‍ക്ക് പക്വത വരുന്നത്. അതിന് മുന്‍പ് പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നും സര്‍വകലാശാല ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Read Also: പിസിഒഎസ് ഉണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സാധ്യമല്ലേ? അറിഞ്ഞിരിക്കേണ്ട ചിലത്…

അതേസമയം, വനിതാ ഹോസ്റ്റലുകളിലെ രാത്രി സമയനിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാംപസുകളിലെ റീഡിംഗ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിംഗ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി പറഞ്ഞു. 9.30 ന് ശേഷം കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 9.30 കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നില്ല എന്ന് കാണിച്ചായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button