Latest NewsKerala

കേരളത്തില്‍ നിന്ന് സ്വദേശത്തേക്ക് പുറപ്പെട്ട ബംഗാള്‍ സ്വദേശിയെ കാണ്മാനില്ല

ചെങ്ങന്നൂര്‍:  നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം പുറപ്പെട്ട  നിര്‍മ്മാണ തൊഴിലാളിയായ ബംഗാള്‍ സ്വദേശിയെ കാണാനില്ല. ചെങ്ങന്നൂരില്‍ നിന്നും മാല്‍ഡ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെയാണ് കാണാതായത്. ദക്ഷിണ ദിഞ്ചാപൂര്‍ ജില്ലയില്‍ പര്‍ഗ്രാം ഗ്രാമത്തില്‍ സുക്ദാപൂര്‍ സ്വദേശി നിര്‍മ്മല്‍ മണ്ഡല്‍-അനിത ദമ്പതികളുടെ മകന്‍ അഭിറാം മണ്ഡലിനെ (19) യാണ് കാണാതായത്.

കഴിഞ്ഞ മാര്‍ച്ച്‌ 19 ന് ചെങ്ങന്നൂരില്‍ നിന്ന് പുറപ്പെട്ടതാണ്. പിതൃസഹോദരനായ മന്‍മോഹന്‍ മണ്ഡലിനൊപ്പം ചെറിയനാട് നിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു അഭിറാം. നാട്ടുകാരായ മൂന്ന് പേരോടൊപ്പമായിരുന്നു അഭിറാം യാത്ര തിരിച്ചത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാല്‍ഡയിലെത്തിയപ്പോള്‍ അഭിറാമിനെ യാത്രയ്ക്കിടയില്‍ കാണാതായതായി സഹയാത്രക്കാരാണ് അറിയിച്ചത്.

സഹയാത്രികരുടെ മറുപടിയില്‍ അവ്യക്തതയുണ്ടെന്ന് അഭിരാമിന്‍റെ ബന്ധുക്കള്‍ പറയുന്നു. സഹോദരൻ മന്‍മോഹന്‍ മണ്ഡല്‍ ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button