Latest NewsKerala

ബിജെപി മണ്ഡലം ഭാരവാഹികൾ സഞ്ചരിച്ച കാറിന് നേരെ കല്ലേറ് : നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പ്രവർത്തകർക്ക് പരിക്കേറ്റു

കണ്ണൂർ: ബിജെപി മണ്ഡലം ഭാരവാഹികൾ സഞ്ചരിച്ച കാറിന് നേരെ കല്ലേറ്. നിയന്ത്രണം വിട്ട കാർ മറിഞ്ഞ് പ്രവർത്തകർക്ക് പരിക്ക്. തലശ്ശേരിയിൽ  മണ്ഡലം പ്രസിഡന്റ് സുമേഷ് , മണ്ഡലം ജനറൽ സെക്രട്ടറിമാരായ അജേഷ്, ലിജേഷ്, വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപെട്ടു മഞ്ഞോടി വഴി കൊമ്മൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബിജെപി നേതാക്കൾക്ക് നേരെ മഞ്ഞോടി മുതൽ ടെമ്പിൾ ഗെയ്റ്റ് പുതിയ റോഡ് ജംഗ്ഷൻ വരെ 3 ബൈക്കുകളിലായി എത്തിയ 9 അംഗ സംഘം ആക്രമണം നടത്തുകയായിരുന്നു . ശക്തമായ കല്ലേറിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ശേഷം വയലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചില്ല് തകർത്താണ് ഇവരെ പരിക്കേറ്റ നാല് പേരെയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button