Election NewsLatest NewsIndia

പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി മെഹ്ബൂബ മുഫ്തി

ജമ്മുകശ്‌മീർ : പ്രധാനമന്ത്രി നരേന്ദ്ര മോദി പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അവർ.രാജ്യത്തെ വിഭജിക്കാൻ ബിജെപിയാണ് ശ്രമിക്കുന്നതെന്ന് വുകൂടിയായ മെഹ്ബൂബ മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേര്‍പെടുത്താനാണ് കശ്മീരിലെ കുടുംബ പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിക്കുന്നുവെന്നാണ് മോദി ആരോപിച്ചത്. ജമ്മു കാശ്മീരിന്‍റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതയാണ് മെഹബൂബ മുഫ്തി ബിജെപി പിന്തുണ പിന്‍വലിച്ചതിനാല്‍ രണ്ട് വര്‍ഷത്തോളം മാത്രമേ മുഖ്യമന്ത്രി കസേരയില്‍ തുടരാൻ കഴിഞ്ഞുള്ളൂ.

കുടുംബ പാര്‍ട്ടികളെ തിരഞ്ഞെടുപ്പിന് മുമ്പ് വിമര്‍ശിക്കുന്ന മോദി തിരഞ്ഞെടുപ്പിന് ശേഷം കുടുംബ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നുവെന്ന് നാഷണൽ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പരിഹസിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button