USALatest NewsInternational

നഗ്നരായി യുവതികൾ കാറിൽ ചീറിപ്പാഞ്ഞു,പിന്നാലെ പോലീസ് : ഒടുവിൽ സംഭവിച്ചതിങ്ങനെ

ഫ്ലോറിഡ: നഗ്നരായി കാറിൽ ചീറിപ്പാഞ്ഞ മൂന്ന് യുവതികൾ പിടിയിൽ . ഫ്ളോറിഡയിൽ എപ്രില്‍ 11 നായിരുന്നു സംഭവം നടന്നത്. കാർ ഓടിച്ച ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

21 മൈൽ (ഏകദേശം 33 കിലോമീറ്റർ) ദൂരം ഇവരെ പോലീസിനെ വട്ടം ചുറ്റിച്ചു. ഏറെ നേരം പിന്തുടർന്ന് നിര്‍ത്താതെ പോയ കാറിന്‍റെ ടയറുകള്‍ സ്റ്റൺ ഗൺ ഉപയോഗിച്ച് പെട്ടിച്ചാണ് പൊലീസ് യുവതികളെ പിടികൂടിയത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മറ്റൊരു പൊലീസ് വാഹനത്തിലിടിച്ചാണ് നിന്നത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി. നിയമ ലംഘനം നടത്തിയതിന് മൂന്നു പേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

അതോടൊപ്പം തന്നെ ഒരാള്‍ വാഹനമോടിക്കുമ്പോള്‍ മറ്റൊരാള്‍ ബാറ്റ് വച്ച് പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും, കുളി കഴിഞ്ഞ യുവതികള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വെയില്‍ കൊള്ളുകയായിരുന്നെന്നും ഈ സമയം പൊലീസ് തങ്ങളെ പിന്തുടരുകയായിരുന്നെന്നും യുവതികള്‍ പറഞ്ഞതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button