Latest NewsNattuvartha

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉദുമ: ബുള്ളറ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന്‍ അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന് സമീപം ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. സമീപത്തെ ഹോട്ടലില്‍ പോയി കെ.എസ്.ടി.പി റോഡിലേക്ക് കയറുന്നതിനിടയില്‍ മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് അമിത വേഗതയില്‍ പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് നാസര്‍ ഓടിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ നാസറിനെ സമീപത്തുള്ളവര്‍ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button