Latest NewsIndia

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

റാഞ്ചി : മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെടുകയായിരുന്നു. 3 മാവോയിസ്റ്റുകളെ സിആർപിഎഫ് വധിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുഗമിച്ച സംഘത്തിന് നേരെയായിരുന്നു ആക്രമണം.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലെ ഏഴാമത്തെ ബറ്റാലിയന്റെ സൈന്യം ഇന്ന് ഭേൽബ ഘട്ടിലെ വനമേഖലയിൽ ഒരു പ്രത്യേക ഓപ്പറേഷൻ നടത്തിയിരുന്നു. ഏറ്റുമുട്ടലിൽ എകെ 47 റൈഫിൾ, മൂന്ന് ബുള്ളറ്റ് മാഗസിനുകൾ, നാല് പൈപ്പ് ബോംബുകൾ എന്നിവയുൾപ്പെടെ മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button