Latest NewsElection NewsKerala

ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം

ത്യശൂർ : ബിജെപി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ മുക്കാട്ടുകരയിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലാണ് ആക്രമണം നടന്നത്. ഓഫീസിലെ പന്തലും ബാനറുകളുമാണ് പുലർച്ചെ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.

പോസ്റ്ററുകളും വലിച്ചു കീറിയിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം ആളുകളെു ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button