KeralaLatest NewsIndia

നിലയ്ക്കലിൽ കെഎസ്ആർടിസി ബസ്സപകടം; നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്

പമ്പ; നിലയ്ക്കലിന് സമീപം കെ എസ്ആർടിസി ബസുകൾ അപകടത്തിൽപ്പെട്ടു നിരവധി അയ്യപ്പഭക്തർക്ക് പരിക്കേറ്റു. സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പഭക്തരാണ് പരിക്കേറ്റവരിൽ അധികവും.കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന കെ എസ് ആർ ടി സി ബസ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button