Latest NewsKerala

വിഷുക്കണി ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ ശബരിമലയിൽ

ശബരിമല: ശബരിമലയില്‍ ഇന്ന് വിഷുക്കണി ദര്‍ശനം. ദർശനത്തിനായി ഇന്നലെ മുതൽ തന്നെ നൂറ് കണക്കിന് ഭക്തരാണ് എത്തുന്നത്. ഇന്ന് പുലര്‍ച്ചെ നാല് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് ദര്‍ശനം. ഇന്നലെ നടയടയ്‌ക്കുന്നതിന് മുൻപായി ശ്രീകോവിലില്‍ ഓട്ടുരുളിയില്‍ വിഷുക്കണി ഒരുക്കിയിരുന്നു. ഭഗവാനെ കണി കാണിച്ച ശേഷമാകും ഭക്തർക്ക് കാണാൻ അവസരം ലഭിക്കുക. തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിയും വിഷുക്കൈനീട്ടം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button