Latest NewsElection NewsKerala

തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്‍എസ്എസ് നേതൃത്വവുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി

സുരേഷ് ഗോപിയ്ക്ക് എന്‍എസ്എസിന്റെ പിന്തുണയെന്ന് സൂചന

ചങ്ങനാശ്ശേരി: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി എന്‍എസ്എസ് നേതൃത്വവുമായി അതിപ്രധാന കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരിയിലെ എന്‍.എസ്എസ് ആസ്ഥാനത്ത് എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അനുഗ്രഹം തേടിയാണ് താന്‍ എത്തിയതെന്നും അനുഗ്രഹം ലഭിച്ചെന്നും കൂടിക്കാഴ്ചയ്ക്ക്് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

സംസാരിച്ചതിനെ കുറിച്ച് പറയാന്‍ സാധിക്കില്ല. സമുദായത്തിന്റെ ഒരു കാരണവര്‍ എന്ന നിലയില്‍ സുകുമാരന്‍ നായരെ കാണണം അനുഗ്രഹം വാങ്ങണം എന്നത് എന്റെയൊരു കടമയാണ്. താന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. നായര്‍ സമുദായത്തിലെ അംഗമെന്ന നിലയില്‍ തന്റെ ആസ്ഥാനത്ത് എത്തുക എന്നത് കടമയാണ്. അമ്മയും അച്ഛനുമില്ലാത്ത ആളെന്നനിലയില്‍ അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞടുപ്പിലെ നിലപാട് നേരത്തെ എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന്റെ പിന്തുണ തേടിയാണ് അദ്ദേഹം എത്തിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button