Latest NewsElection NewsKeralaElection 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ഇന്ന് കേരളത്തിലെത്തും

കൊച്ചി: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും.

അമിത് ഷാ തൃശൂരിലും തുടര്‍ന്ന് ആലുവയിലും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.വൈകീട്ട് 4.30ന് തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പരിപാടിയികളില്‍ പങ്കെടുക്കും.

പ്രചാരണ പരിപാടികള്‍ക്കായി വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും.കേന്ദ്രമന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ്ലോട്ട്, പിയൂഷ് ഗോയര്‍ എന്നിവരും എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കാനായി കേരളത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button