KeralaLatest News

വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു

കോഴിക്കോട്: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ഒരാൾ അപകടത്തിലായപ്പോൾ സഹോദരൻ രക്ഷിക്കാൻ ശ്രമിക്കുകയും തുടർന്ന് രണ്ടുപേരും അപകടത്തിൽ പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button