KeralaLatest News

കെ.എം മാണിയുടെ കുടുംബത്തെ രാഹുൽ ‌ഗാന്ധി ഇന്ന് സന്ദർശിക്കും

കോട്ടയം : അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് കെ.എം മാണിയുടെ കുടുംബത്തെ രാഹുൽ ‌ഗാന്ധി ഇന്ന് സന്ദർശിക്കും. പത്തനംതിട്ടയിൽ നിന്ന് ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ രാഹുൽ എത്തും.തുടർന്ന് കാർ മാർഗം മാണിയുടെ പാലായിലെ വീട്ടിലെത്തും.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് സംഘം കോളജ് മൈതാനത്തും കെ.എം. മാണിയുടെ വസതിയിലും എത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് 12 ന് ശേഷം പുലിയന്നൂർ-കിഴതടിയൂർ സമാന്തര റോഡിൽ ഗതാഗതം നിരോധിച്ചു. ഈ റോഡിൽ പാർക്കിങ്ങും അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button