Latest NewsIndia

അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍, ഭാര്യ ബിജെപിയില്‍; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ആരുടെകൂടെ

മുംബൈ: അച്ഛനും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ.

തന്റെ ഭാര്യയെപ്പോലെ താനും ഒരു ബിജെപി അനുഭാവിയാണെന്നാണ് രവീന്ദ്ര ജഡേജ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് രവീന്ദ്ര ജഡേജ ഈ വാര്‍ത്ത പുറത്തുവിട്ടത്. ഞാന്‍ ബിജെപിയെ പിന്തുണക്കുന്നു. എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഭാര്യ റിവാബയെയും ടാഗ് ചെയ്താണ് ജഡേജയുടെ പോസ്റ്റ്.

കഴിഞ്ഞ മാസമാണ് ജഡേജയുടെ ബാര്യ റിവാബ ജഡേജ ബിജെപിയില്‍ ചേര്‍ന്നത്.ഇന്നലെയാണ് രവീന്ദ്ര ജഡേജയുടെ സ അച്ഛന്‍ അനിരുദ്ധസിങും ഹോദരി നൈനബ ജഡേജയും ജാംനഗറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിന് കോണ്‍ഗ്രസാണ് ശരിയായ പാര്‍ട്ടിയെന്നും നൈനബ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button