KeralaLatest News

വാഹനാപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം.അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച മൂന്നുപേരും. മലപ്പുറം കൂട്ടിലങ്ങാടിയിൽ ടാങ്കർ ലോറി ഗുഡ്‌സ് ഓട്ടോയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കൂട്ടിലങ്ങാടി പെട്രോള്‍ പമ്പില്‍ നിന്ന് വന്ന വാഹനത്തിലേക്ക് മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ബംഗാൾ സ്വദേശികളായ സൈദുൽ ഖാൻ (30), സഹോദരങ്ങളായ എസ് കെ ഷബീറലി (47), എസ് കെ സാദത്ത് (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവരം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button