KeralaLatest News

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹം പള്ളിക്കമുരുപ്പ് പാറാനിക്കൽക്കടവിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കിൽപ്പെട്ട് മരിച്ച രണ്ടുപേരുടെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തിയിരുന്നു.വടശ്ശേരിക്കര തലച്ചിറ പുത്തൻപുരയിൽ നന്ദു,പാറക്കിഴക്കേതിൽ സുജിത്ത് എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.

അതേസമയം ഇന്നലെ കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ മലപ്പുറം താനൂർ സ്വദേശികളായ സഹോദരങ്ങൾ ഇന്ന് രാവിലെ മുങ്ങിമരിച്ചിരുന്നു. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button