Latest NewsTechnology

ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം ; പുതിയ സംവിധാനവുമായി പ്ലേ സ്‌റ്റോർ

ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും അപ്ഡേറ്റ് ചെയ്യുമ്പോഴുമുള്ള ഉപയോക്താക്കളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തി ഗൂഗിൾ പ്ലേസ്റ്റോർ. ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യാനുള്ള പുതിയ സംവിധാനമാണ് അവതരിപ്പിച്ചത്. നിലവിൽ പരീക്ഷണാർത്ഥം ആവിഷ്‌കരിക്കുന്ന ഈ സംവിധാനം വിജയകരമാകുന്നതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഉപഭോക്താക്കളിലും ലഭ്യമാക്കും. ഒന്നിലധികം ആപ്പുകള്‍ ഒരേ സമയം ഡൗണ്‍ലോഡ് ചെയ്യുവാൻ സാധിക്കുന്നതിലൂടെ ഡൗണ്‍ലോഡിങ്ങിനായി ഒരുപാട് സമയം ഉപയോക്താക്കള്‍ക്ക് ഇനി ചിലവഴിക്കേണ്ടി വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button