Latest NewsNewsTechnology

ഈ ആപ്പുകൾ ഫോണിലുണ്ടോ? വിവരങ്ങളെല്ലാം മാൽവെയർ ചോർത്തിയെടുക്കും, മുന്നറിയിപ്പുമായി ഗൂഗിൾ

മാൽവെയറിന്റെ സാന്നിധ്യമുള്ള 12 ആപ്പുകളാണ് കമ്പനി നീക്കം ചെയ്തിരിക്കുന്നത്

സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഗൂഗിൾ. നിലവിൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാൽവെയറിന്റെ സാന്നിധ്യമുള്ള 12 ആപ്പുകളാണ് കമ്പനി നീക്കം ചെയ്തിരിക്കുന്നത്. നീക്കം ചെയ്ത ആപ്പുകൾ ഏതെങ്കിലും ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. ഇവ ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ സ്മാർട്ട്ഫോണിൽ വിജ്റസ്പൈ (VijraSpy) എന്ന മാൽവെയർ കൂടി കടന്നുകയറിയിട്ടുണ്ടാകും.

ഉപഭോക്താക്കളുടെ കോൺടാക്റ്റുകൾ, മെസ്സേജുകൾ, ഫയലുകൾ, ഡിവൈസ് ലൊക്കേഷനുകൾ തുടങ്ങി സ്മാർട്ട്ഫോണിലെ ചെറിയ വിവരങ്ങൾ പോലും ഇവയ്ക്ക് എക്സ്ട്രാറ്റ് ചെയ്തെടുക്കാൻ കഴിയുന്നതാണ്. അധിക സേവനങ്ങൾ നൽകി, സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം മാൽവെയറുകൾ അടങ്ങിയ ആപ്പുകൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണവും താരതമ്യേന കൂടുതലാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത ആപ്പുകൾ

  • Rafaqat
  • Privee Talk
  • MeetMe
  • Let’s Chat
  • Quick Chat
  • Chit Chat
  • Hello Chat
  • YohooTalk
  • TikTalk
  • Nidus
  • GlowChat
  • Wave Chat

shortlink

Related Articles

Post Your Comments

Related Articles


Back to top button