Latest NewsNewsTechnology

നിസ്സാരക്കാരല്ല! ഫോണിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്തോളൂ, മുന്നറിയിപ്പ്

മാൽവെയറിന്റെ സാന്നിധ്യമുള്ള ആപ്പുകളുടെ ലിസ്റ്റാണ് പുറത്തുവിട്ടത്

വിവിധ ആവശ്യങ്ങൾക്കായി പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവരാണ് ഭൂരിഭാഗം സ്മാർട്ട്ഫോൺ ഉപഭോക്താക്കളും. ഇത്തരത്തിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഒറ്റ ക്ലിക്കിലൂടെ സ്മാർട്ട്ഫോണിന്റെ നിയന്ത്രണം വരെ കൈകലാക്കാൻ സാധിക്കുന്ന തരത്തിലുള്ള ആപ്പുകൾ ഉണ്ട്. ഇത്തരത്തിൽ സ്മാർട്ട്ഫോണുകൾക്ക് വലിയ രീതിയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന 13 ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് കമ്പ്യൂട്ടർ സാക്ഷരതാ കമ്പനിയായ മക്കാഫി.

മാൽവെയറിന്റെ സാന്നിധ്യമുള്ള ആപ്പുകളുടെ ലിസ്റ്റാണ് പുറത്തുവിട്ടത്. ഇവ ഫോണിന്റെ ഉടമ അറിയാതെയാണ് നിയന്ത്രണം ഏറ്റെടുക്കുന്നത്. ‘സോഷ്യൽ എൻജിനീയറിങ്’ എന്ന ടെക്നിക് ഉപയോഗിച്ചാണ് അനധികൃതമായ കടന്നുകയറ്റം നടത്തുന്നത്. ഇത്തരത്തിൽ സ്മാർട്ട്ഫോൺ ഉടമയുടെ മുഴുവൻ വിവരങ്ങളും ഹാക്കർമാർ കൈക്കലാക്കും. പിന്നീട് സാമ്പത്തിക നഷ്ടങ്ങളിലേക്ക് വരെ നയിക്കുന്ന നീക്കങ്ങളാണ് ഇവ നടത്തുക. സ്മാർട്ട്ഫോണിൽ നിന്നും നിർബന്ധമായും അൺഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകൾ ഏതൊക്കെയെന്ന് അറിയാം.

  • Essential Horoscope For Android
  • 3D Skin Editor for PE Minecraft
  • Logo Maker Pro
  • Auto click Repeater
  • Count easy calorie Calculator
  • Sound Volume Extender
  • LetterLink
  • Numerology
  • Step Keeper
  • Track your sleep
  • Sound Volume Booster
  • Astrological Navigator
  • Universal Calculator

Also Read: ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കുരുക്കിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button