KeralaLatest NewsNews

ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ച എസ്.എഫ്.ഐ പ്രവർത്തകർ കുരുക്കിലേക്ക്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്. പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ചതിനാണ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ കെ അനുശ്രീ ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് നേതാക്കൾക്കെതിരെയാണ് കേസ്. 20 പ്രവർത്തകരെയും കേസിൽ പ്രതിചേർത്തു. കണ്ണൂർ ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫോർട്ട് കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിക്കാനായി എസ്എഫ്‌ഐ ഒരുക്കിയത്. ബീച്ചിൽ പുതുവർഷാഘോഷങ്ങൾ നടക്കുമ്പോഴായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധ പ്രകടനം. കോലം കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോലം കത്തിക്കല്‍. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ തീര്‍ത്ത കോലമാണ് ബീച്ചില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ പ്രവർത്തകർ നടത്തുന്നത്. സർവ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്നാണ് ഗവർണർക്കെതിരെ എസ്എഫ്‌ഐ ഉന്നയിക്കുന്ന ആരോപണം. സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button