Latest NewsNewsIndia

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു, രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

രാജി സമർപ്പിച്ചതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല

തെലങ്കാന ഗവർണർ രാജിവെച്ചു. തമിഴിസൈ സൗന്ദരരാജനാണ് ഗവർണർ സ്ഥാനം രാജിവെച്ചത്. പുതുച്ചേരി ലഫ്. ഗവർണറുടെ അധികാര ചുമതലയും തമിഴിസൈയ്ക്കുണ്ട്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് തമിഴിസൈ രാജിക്കത്ത് കൈമാറി. 2019- ലാണ് തെലങ്കാന ഗവർണറായി തമിഴിസൈ ചുമതലയേറ്റത്. 2021 ഫെബ്രുവരിയിൽ കിരൺ ബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലഫ്. ഗവർണറുടെ അധികാര ചുമതലയും നൽകുകയായിരുന്നു. തമിഴ്നാട് ബിജെപി അധ്യക്ഷയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

രാജി സമർപ്പിച്ചതിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. എന്നാൽ, തമിഴിസൈ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. സൗന്ദർ രാജൻ വടക്കൻ തമിഴ്നാട്, പുതുച്ചേരി, ചെന്നൈ സൗത്ത് സീറ്റുകളിൽ ഒന്നിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടി മണ്ഡലത്തിൽ നിന്ന് തമിഴിസൈ മത്സരിച്ചിരുന്നു. അന്ന് ഡിഎംകെ പ്രതിനിധി കനിമൊഴിയാണ് വിജയിച്ചത്.

Also Read: പ്രധാനമന്ത്രി നാളെ കേരളത്തിൽ, പാലക്കാട് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button