Latest NewsElection NewsIndiaElection 2019

നരേന്ദ്ര മോദി ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് ഖുശ്ബു

ചെന്നെ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു.

ബിജെപിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിനും മതേതരത്വത്തിനായാണ് നിലകൊള്ളുന്നത്. ഇത്തവണ കോണ്‍ഗ്രസും സംഖ്യകക്ഷികളും ചേര്‍ന്ന് കേവല ഭൂരിപക്ഷം നേടും. രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വന്നത് ഒളിച്ചോട്ടമാണെന്ന് പറഞ്ഞ സ്മൃതി ഇറാനിയേയും ഖുശ്ബു പരിഹസിച്ചു. അങ്ങനെയെങ്കില്‍ ഗുജറാത്തില്‍ മത്സരിക്കാതെ മോദി ഒളിച്ചോടിയതാണോ വാരണാസിയിലേക്ക് എന്ന് വ്യക്തമാക്കണ ഖുശ്ബു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button